ന്യൂഡൽഹി ∙ പ്രധാനമന്ത്രി
യുടെയും അമ്മ ഹീരാബെൻ മോദിയുടെയും എഐ നിർമിത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു
എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. മോദിയെയും അമ്മയെയും പരിഹസിക്കുന്നതാണു വിഡിയോ എന്നു കാണിച്ച്
ഡൽഹി തിരഞ്ഞെടുപ്പ് സെൽ കൺവീനർ സങ്കേത് ഗുപ്ത നൽകിയ പരാതിയിലാണ് നോർത്ത് അവന്യൂ പൊലീസിന്റെ നടപടി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 318(2), 336(3)(4), 340(2), 352, 356(2), 61(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
സ്ത്രീത്വത്തെ അപമാനിക്കുന്നതാണു വിഡിയോ എന്നാണ് സങ്കേത് ഗുപ്ത പരാതിയിൽ പറയുന്നത്.
തന്നെ വോട്ടിനു വേണ്ടി ഉപയോഗിക്കരുതെന്നു സ്വപ്നത്തില്‍ മോദിയോട് അമ്മ പറയുന്നതാണു വിഡിയോ. മോദിയെയും അമ്മയെയും വിഡിയോയിലൂടെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
വിഡിയോയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. എന്നാൽ, വിഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെ കുറിച്ചുള്ളതാണെന്നും പ്രധാനമന്ത്രിയുടെ അമ്മയെ വിഡിയോയിൽ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]