വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കർക്കിനെ
അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളോടുള്ള എതിർപ്പിനെ തുടർന്നെന്ന് ഗവർണർ സ്പെൻസർ കോക്സ്. കൊലപാതകം നടന്ന യൂട്ടാ സർവകലാശാല ക്യാംപസിൽ നിന്ന് 400 കിലോമീറ്റർ അകലെ സിയോൺ നാഷനൽ പാർക്കിനു സമീപത്തു നിന്നാണ് റോബിൻസനെ അറസ്റ്റ് ചെയ്തതെന്നും സ്പെൻസർ കോക്സ് അറിയിച്ചു.
ക്യാംപസിൽ സംവാദ പരിപാടിക്കിടെയാണ് ചാർലി കർക് (31) വെടിയേറ്റു മരിച്ചത്.
അക്രമിക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി സുരക്ഷാ ക്യാമറയിൽ നിന്നുള്ള ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. കറുത്ത മേൽവസ്ത്രവും കറുത്ത ഗ്ലാസും തൊപ്പിയും ധരിച്ചയാൾ വെടിവയ്പിനു ശേഷം രണ്ടാം നിലയിൽ നിന്ന് ചാടി ഓടിമറയുന്നതിന്റെ ദൃശ്യവും പുറത്തുവന്നു.
ദൃശ്യത്തിലുള്ളത് മകനാണെന്ന് മനസ്സിലാക്കി റോബിൻസനിന്റെ പിതാവാണ് കീഴടങ്ങാൻ പ്രേരിപ്പിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ തന്നെ അന്വേഷണ സംഘത്തിന് വിവരം നൽകുകയും ചെയ്തു.
അക്രമി കസ്റ്റഡിയിലായെന്ന് യുഎസ്
ഒരു അഭിമുഖത്തിൽ സൂചന നൽകിയിരുന്നു.
കർക്കിനു മരണാനന്തര ബഹുമതിയായി ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ പ്രഖ്യാപിച്ച ട്രംപ് സംസ്കാര ചടങ്ങിലും പങ്കെടുക്കും. വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസും ഭാര്യ ഉഷയും സോൾട്ട് ലേക്ക് സിറ്റിയിലുള്ള കർക്കിന്റെ കുടുംബത്തെ സന്ദർശിച്ചു. കർക്കിന്റെ ഭൗതിക ശരീരം അദ്ദേഹം സ്ഥാപിച്ച ‘ടേണിങ് പോയിന്റ്’ എന്ന സംഘടനയുടെ ആസ്ഥാനത്തെത്തിച്ചു.
തുടർന്ന് യുഎസ് സംസ്ഥാനമായ അരിസോനയിലെ ഫീനിക്സ് നഗരത്തിലുള്ള വീട്ടിലേക്ക് എയർഫോഴ്സ് ടു വിമാനത്തിൽ എത്തിച്ചു. ഉഷയും വാൻസും കർക്കിന്റെ ഭാര്യ എറികയെ അനുഗമിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]