മലപ്പുറം: വില്പനക്കായി സൂക്ഷിച്ചിരുന്ന എം. ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി.
മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കല്‍ ഫൈസല്‍ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അ ഹമ്മദ് കബീര്‍ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീല്‍ (36) എന്നിവരാണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി ആര്.
വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘത്തിന്റെ നേതൃത്വത്തില്‍ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘത്തെ പി ടികൂടിയത്. സംഘത്തില്‍ നിന്ന് 50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാര്‍ എന്നിവ പിടിച്ചെടുത്തു.
നേരത്തെ വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെ ഖത്തറില്‍ നിന്നും പിടിയിലായി അഞ്ച് വര്‍ഷം ഖത്തര്‍ ജയിലില്‍ ശിക്ഷയനുഭവിച്ച പ്രതികള്‍ രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊണ്ടോട്ടി എ.എസ്. പി കാര്‍ത്തിക് ബാലകുമാര്‍, എ സ്.ഐ വാസുദേവന്‍ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് അംഗങ്ങളായ പി.
സഞ്ജീവ്, രതീഷ് ഒളരിയന്‍, മുസ്തഫ, സുബ്രഹ്മണ്യന്, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]