ന്യൂഡൽഹി ∙ നേപ്പാൾ പ്രക്ഷോഭത്തിനിടെ ഹോട്ടലിലെ 4–ാം നിലയിൽനിന്ന് കർട്ടനിൽ തൂങ്ങിയിറങ്ങുന്നിടെ പിടിവിട്ടു വീണ് ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. ഭർത്താവ് രംബിർ സിങ്ങിനൊപ്പമാണ് ഈ മാസം 7നു രാജേഷ് ഗോല (55) കഠ്മണ്ഡുവിലെത്തിയത്. 9നു പ്രക്ഷോഭകാരികൾ ഹോട്ടലിനു തീയിട്ടപ്പോൾ രക്ഷപ്പെടാനായി അവർ നാലാം നിലയിൽ നിന്ന് കർട്ടനിൽ തൂങ്ങി താഴേക്കിറങ്ങാൻ ശ്രമിക്കുകയായിരുന്നു.
ഭർത്താവ് അവരെ സഹായിക്കുകയും ചെയ്തു. എന്നാൽ പിടിവിട്ടു രാജേഷ് .
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീവൻ നഷ്ടമായ ഏക ഇന്ത്യക്കാരി. ഉത്തർപ്രദേശിലെ ഗാസിയബാദിൽനിന്നുള്ള ദമ്പതികൾ കഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാനാണ് പോയത്.
ദുരന്തമുണ്ടായി രണ്ടുദിവസത്തിനുശേഷം ഭാര്യയുടെ മൃതദേഹവുമായാണ് രംബിർ സിങ്ങിന് സ്വദേശത്തേക്ക് മടങ്ങാനായത്. ആംബുലൻസിൽ യുപിയിലെ സോനാലി അതിർത്തി വഴി മൃതദേഹം ഗാസിയബാദിലെത്തിച്ചു.
…