കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത നിർദേശം നൽകി. കോഴിക്കോട് ജില്ലയില്‍ മരിച്ച രണ്ട് പേർക്കും സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് പേർക്കുമാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമ്പത് വയസുകാരനും നിപ സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. 127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ് നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കുകയും കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കുകയും ചെയ്തു.
കണ്ടെയ്ൻമെന്റ് മേഖലകൾ:
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡുകൾ
മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡുകൾ
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡുകൾ
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡുകൾ
കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡുകൾ
വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡുകൾ
കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡുകൾ
കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ച വാർഡുകളിൽ കർശനമായ നിയന്ത്രണം ഉണ്ടായിരിക്കും. ഇക്കാര്യം പോലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പാക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]