

കത്ത് പിണറായിക്കും അച്യുതാനന്ദനും കാണിച്ചു; കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല; രണ്ട് മുൻ ആഭ്യന്തരമന്ത്രിമാര്‍ കേസ് കലാപത്തില്‍ കലാശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; ചാനലിന് കത്ത് കൈമാറിയത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ; സോളാര്‍ ഗൂഢാലോചനയിൽ പ്രതികരണവുമായി ടി ജി നന്ദകുമാര്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ടി ജി നന്ദകുമാര്‍.
രണ്ട് മുൻ ആഭ്യന്തരമന്ത്രിമാര്‍ കേസ് കലാപത്തില്‍ കലാശിക്കണമെന്ന് ആഗ്രഹിച്ചുവെന്ന് പിണറായി വിജയൻ തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എ കെ ജി സെന്ററിന് മുന്നിലുള്ള ഫ്ലാറ്റില്‍വച്ചാണ് പിണറായിയെ കണ്ടത്. ഒരു ചാനലിന് കത്ത് കൈമാറിയത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്നും അതിജീവിതയുമായി സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമാണ് ചാനല്‍ കത്ത് പുറത്തുവിട്ടതെന്നും നന്ദകുമാര്‍ പറഞ്ഞു.
കത്തിനെക്കുറിച്ച് പിണറായി വിജയനോട് സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം മുഖ്യമന്ത്രിയല്ല, പാര്‍ട്ടി സെക്രട്ടറിയാണ്. കൂടാതെ വി എസ് അച്യുതാനന്ദനെയും കത്ത് കാണിച്ചിരുന്നുവെന്നും, അദ്ദേഹം കത്ത് മുഴുവനായും വായിച്ചിരുന്നുവെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
എല്‍ ഡി എഫിനെ സംബന്ധിച്ച് സോളാര്‍ കേസ് 2016ലും 2021ലും ഗുണകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലാവലിൻ സമയത്ത് പിണറായി വിജയനുമായി ചില ഇഷ്ടക്കേടുകളുണ്ടായിരുന്നുവെന്നും പിന്നീട് മാറിയെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
കത്ത് തന്റെ കൈയില്‍ കൊണ്ടുതന്നത് ശരണ്യ മനോജാണെന്നും, അയാള്‍ അതിജീവിതയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും നന്ദകുമാര്‍ ആരോപിച്ചു. ശരണ്യമനോജിന് ഇതിനകത്ത് സാമ്പത്തിക താത്പര്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]