തിരുവനന്തപുരം: സംഘപരിവാര്‍ നേതാവും ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദീര്‍ഘകാലം ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു.
രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ എറണാകുളം പ്രാന്ത കാര്യാലയത്തില്‍ പൊതു ദര്‍ശനത്തിന് വെക്കും കണ്ണൂര്‍ ജില്ലയിലെ കൊടിയൂരിനടുത്ത മണത്തണയില്‍ ജനിച്ച മുകുന്ദന് ആറുപതിറ്റാണ്ടായി കേരളത്തിന്റെ പൊതു സമൂഹത്തില്‍ സജീവസാന്നിധ്യമാണ്.
1965 ല്‍ കണ്ണൂര്‍ ടൗണില്‍ വിസ്താരക് ആയി. 1966 ല്‍ ചെങ്ങന്നൂരില്‍ താലൂക്ക് പ്രചാരക് ആയി. 1971 ല്‍ തൃശൂര്‍ ജില്ലാ പ്രചാരക് ആയി.
കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരക് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്നീ നിലയിലും പ്രവര്‍ത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]