തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കുര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ആയിരുന്നു സംഭവം. കൊലക്കേസ് പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ് ആണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് ഏഴേമുക്കാലോടെ ചൊവ്വൂരില്‍ വെച്ചായിരുന്നു സംഭവം. മേഖലയില്‍ സംഘര്‍ഷം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു ചേര്‍പ്പ് പൊലീസ്. ഇതിനിടെ പ്രതിയുടെ വീട്ടിലും തര്‍ക്കമുണ്ടായിരുന്നു. ഇത് അന്വേഷിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് പ്രതി വാളുകൊണ്ട് സുനിലിന്റെ മുഖത്ത് വെട്ടിയത്. […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]