
മുംബൈ∙ വ്യാപക പ്രതിഷേധങ്ങള്‍ക്കു പിന്നാലെ പുതിയ ഉപഭോക്താക്കളുടെ മിനിമം ബാലൻസ് മാനദണ്ഡങ്ങൾ
പരിഷ്കരിച്ചു. മെട്രോ നഗരങ്ങളിലും നഗരപ്രദേശങ്ങളിലും പുതിയ ഉപഭോക്താക്കൾക്ക് 50,000 രൂപ മിനിമം ബാലൻസ് വേണം എന്ന തീരുമാനം മാറ്റി.
പുതിയ അറിയിപ്പ് പ്രകാരം 15,000 രൂപയാണ് മിനിമം ബാലൻസായി അക്കൗണ്ടിൽ സൂക്ഷിക്കേണ്ടത്. നേരത്തെ നഗരപ്രദേശങ്ങളിൽ മിനിമം ബാലൻസ് 10,000 രൂപയായിരുന്നു.
സെമി–അർബൺ മേഖലയിൽ മിനിമം ബാലൻസ് 25,000 രൂപയില്‍ നിന്ന് 7,500 ആക്കി കുറച്ചു. നേരത്തെ ഇത് 5000 രൂപയായിരുന്നു.
ഗ്രാമ മേഖലകളിൽ മിനിമം ബാലൻസ് 2,500 ൽ നിന്ന് 10,000 രൂപയായി ഉയർത്തിയിരുന്നു. ഇത് 2500 രൂപയാക്കി നിലനിർത്തി. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ഐസിഐസിഐ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സേവിങ്സ് അക്കൗണ്ട് മിനിമം ബാലൻസ് പരിധിയിൽ മാറ്റം വരുത്തിയത്.
മെട്രോ–നഗര മേഖലകൾ, സെമി–അർബൻ മേഖല, റൂറൽ മേഖല എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് മിനിമം പ്രതിമാസ ആവറേജ് ബാലൻസ് വർധിപ്പിച്ചിരുന്നത്. ഓഗസ്റ്റ് ഒന്നിന് ശേഷം പുതിയ അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത് ബാധകമെന്നായിരുന്നു അറിയിപ്പ്.
ഈ തീരുമാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]