
ഇന്ന് ആഗസ്റ്റ് 13- ലോക അവയവദാന ദിനം. ആളുകളില്‍ അവയവദാനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുക, അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കുക, കൂടുതൽ ആളുകളെ അവയവ ദാതാക്കളാകാൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
ഒരാൾ അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ എട്ട് പേരുടെ ജീവനാണ് സംരക്ഷിക്കാന്‍ കഴിയുക. 18 വയസ്സ് പൂർത്തിയാക്കിയ ഏതൊരു വ്യക്തിക്കും അവയവദാനത്തിനായി സമ്മതപത്രത്തിൽ ഒപ്പ് വെയ്ക്കാവുന്നതാണ്.
അവയവദാനം എന്ന പ്രക്രിയയെ കുറിച്ച് ഇപ്പോഴും ആളുകളിൽ പലവിധത്തിലുള്ള ആശങ്കളും മിഥ്യാധാരണകളും നിലനിൽക്കുന്നു. ഇത്തരം സംശയങ്ങളെ അകറ്റാനും അവയവങ്ങൾ ദാനം ചെയ്യേണ്ടതിന്റെയും ജീവൻ രക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായും നിരവധി പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
ആരോഗ്യപരമായി പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ പതിനെട്ട് മുതൽ അൻപത്തിയഞ്ച് വയസ്സ് ഉള്ളവർക്കു വരെ അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ്. ദാനത്തിന് തയ്യാറാവുന്ന വ്യക്തി മറ്റാരുടെയും നിർബന്ധത്താലല്ലാതെ സ്വമനസ്സാലെ വേണം ചെയ്യാൻ.
അർബുദം, എച്ച് ഐ വി, പ്രമേഹം, വൃക്കരോഗം അല്ലെങ്കിൽ ഹൃദ്രോഗം എന്നിങ്ങനെയുള്ള ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് അവയവദാനം നടത്താനാകില്ല. രണ്ട് തരത്തിലുള്ള അവയവദാനമാണ് ഉള്ളത്.
ആദ്യത്തേത് ലൈവ് അവയവദാനമാണ്. അതായത് ഒരു വ്യക്തി ജീവനോടെ ഇരിക്കുമ്പോൾ തന്നെ തന്റെ ശരീരത്തിലെ അവയവം ദാനം ചെയ്യുന്നതാണ്.
ഈ തരത്തിൽ പൊതുവേ വൃക്കയോ കരളോ ആണ് ദാനം ചെയ്യുക. രണ്ടാമത്തേത് മരിച്ചതിന് ശേഷമുള്ള അവയവദാന പ്രക്രിയയാണ്.
മരിച്ചതിന് ശേഷം, അവയവദാതാവിന്റെ ശരീരത്തിലെ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങൾ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]