
മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്ട്രോള്‍ ഉയരാന്‍ കാരണം. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്ന്നാല് കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകളെ പരിചയപ്പെടാം.
വിറ്റാമിന്‍ ഇയും ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാം കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ്, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പിസ്ത കഴിക്കുന്നതും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ അടങ്ങിയ കശുവണ്ടിയും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഗുണം ചെയ്യും.
ബ്രസീല്‍ നടസ് കഴിക്കുന്നതും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]