
കൊൽക്കത്ത: ഐഐഎം ക്യാമ്പസിലെ പീഡന പരാതിയിൽ വഴിത്തിരിവ്. മകൾ പീഡിപ്പിക്കപ്പെട്ടില്ലെന്നും ഓട്ടോറിക്ഷയിൽ നിന്ന് വീണാണ് പരിക്കേറ്റതെന്നും വ്യക്തമാക്കി പിതാവ് രംഗത്തെത്തി.
മകൾ പൊലീസിന് പരാതി നൽകിയിട്ടില്ലെന്നും വൈദ്യ പരിശോധയ്ക്കിടെ പൊലീസ് മകളോട് ചില കാര്യങ്ങൾ പറയാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.പീഡനത്തിനിരയായി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അച്ഛന്റെ വെളിപ്പെടുത്തൽ. അറസ്റ്റിലായ പ്രതിയെ കോടതി ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
ഐഐഎമ്മിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായെന്ന പരാതിയിലാണ് കർണാടക സ്വദേശിയായ പർമാനന്ദ് ടോപ്പൗൻവാർ എന്ന സീനിർയ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കോളേജിൽ നിന്ന് കൗൺസിലിംഗ് സെഷനായി ഐഐഎമ്മിൽ എത്തിയ വിദ്യാർത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.
ഐഐഎമ്മിലെത്തിയ വിദ്യാർത്ഥിനിയെ യുവാവ് പരിചയപ്പെടുകയും കൗൺസിലിങ് നടക്കുന്ന സ്ഥലത്തിന് പകരം ഹോസ്റ്റലിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചതായി പൊലീസ് പറഞ്ഞിരുന്നു. പ്രതി പിസ്സയും വെള്ളവും നൽകിയെന്നും ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നതായും യുവതിയെ ഉദ്ധരിച്ച് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64, 123 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ വെള്ളിയാഴ്ച രാത്രി 9:34 ന് മകൾ ഒരു ഓട്ടോയിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ടുവെന്ന് അറിയിച്ച് തനിക്ക് ഫോൺ കോൾ വന്നിരുന്നുവെന്ന് പിതാവ് പറയുന്നു.
പൊലീസ് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തന്നോട് പറഞ്ഞിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞു.
താൻ മകളോട് സംസാരിച്ചു. ആരും തന്നെ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് അവൾ പറയുന്നത്.
എന്റെ മകൾ തിരിച്ചെത്തി, അവൾ സുഖമായിരിക്കുന്നു. അറസ്റ്റിലായ ആളുമായി അവൾക്ക് യാരൊരു ബന്ധവുമില്ലെന്നും പിതാവ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]