
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഇ ഡി അന്വേഷണം. നിക്ഷേപം വകമാറ്റി ഉപയോഗിച്ചു എന്നതിലാണ് ഇ ഡി പ്രാഥമിക അന്വേഷണം നടത്തുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത് സാധാരണ നടപടിയാണെന്നും അവര്‍ ചോദിച്ചതിനെല്ലാം കൃത്യമായി താന്‍ മറുപടി നല്‍കിയെന്നും ബോബി ചെമ്മണ്ണൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (E D investigation against Boby Chemmanur)
കണക്കുകള്‍ ഹാജരാക്കാന്‍ ഒന്നര മാസം മുന്‍പ് ഇ ഡി നിര്‍ദേശിച്ചിരുന്നെന്നും എല്ലാ കണക്കുകളും താന്‍ ഹാജരാക്കിയിട്ടുണ്ടെന്നും അതിലൊന്നും യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഈ മാസം തന്നെ ഫയര്‍ ക്ലോസ് ചെയ്യുമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also:
ചായപ്പൊടിയ്ക്കൊപ്പം കൂപ്പണ്‍ വച്ച് വില്‍ക്കുന്നുവെന്നും 25 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നിരവധി പേര്‍ക്ക് കൊടുക്കുന്നുവെന്നുമുള്ള പരാതിയിലായിരുന്നു തനിക്കെതിരെ എഫ്ഐആറെന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്നു. ഇത് നിയമവിരുദ്ധമായ ലോട്ടറിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിയെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
Story Highlights : E D investigation against Boby Chemmanur
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]