ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി, ബ്ലഡ് ഡോണേഴ്സ് കേരള, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് ക്രമീകരിച്ചത്.
ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയും അഹ്മദി ഗവർണറേറ്റ് ഗവർണർ ശൈഖ് ഹമൂദ് ജാബർ അൽ-അഹ്മദ് അൽ-സബാഹും ചേർന്ന് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മങ്ങൾ നിർവഹിച്ചു. ക്യാമ്പിലെ ആദ്യ രക്തദാതാവായി ശൈഖ് ഹമൂദ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് പങ്കെടുത്തത് പരിപാടിക്ക് ഏവർക്കും മാതൃകയായി.
ഇന്ത്യൻ സമൂഹത്തിൽ നിന്നും ലഭിച്ച മികച്ച പിന്തുണയ്ക്കും, സന്നദ്ധ പ്രവർത്തകർക്കും, രക്തദാതാക്കൾക്കും ഇന്ത്യൻ എംബസി പ്രത്യേക നന്ദി രേഖപ്പെടുത്തി. “ഈ പങ്കാളിത്തം കരുണയുടെയും സേവന മനോഭാവത്തിന്റെയും ഇന്ത്യ-കുവൈത്ത് സൗഹൃദത്തിന്റെയും ശക്തമായ പ്രതീകമാണെന്ന്” എംബസി ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

