
ഡ്രീംലൈനർ വിമാനങ്ങളിൽ ഈ സുരക്ഷാ പരിശോധനകൾ കർശനമാക്കണം; എയർ ഇന്ത്യയ്ക്ക് ഡിജിസിഎ നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ത്തിന്റെ പശ്ചാത്തലത്തിൽ ബോയിങ് 787–8, 9 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയ്ക്ക് നിർദേശം നൽകി. റീജനൽ ഡിജിസിഎ ഓഫിസുമായി സഹകരിച്ചാണ് പരിശോധന നടത്തേണ്ടത്. ജൂൺ 15ന് ഇന്ത്യയിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് പരിശോധന നടത്തണം. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണം.
നടത്തേണ്ട പരിശോധനകൾ:
∙ ഇന്ധനവും അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിക്കണം.
∙ ക്യാബിൻ എയർ കംപ്രസ്സറിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും പരിശോധന.
∙ ഇലക്ട്രോണിക് എൻജിൻ കൺട്രോൾ സിസ്റ്റത്തിന്റെ പരിശോധന.
∙ എൻജിൻ ഫ്യുവൽ ഡ്രിവൻ ആക്യുവേറ്റർ-ഓപ്പറേഷനൽ പരിശോധനയും ഓയിൽ സിസ്റ്റം പരിശോധനയും.
∙ ഹൈഡ്രോളിക് സംവിധാനത്തിന്റെ പ്രവർത്തനക്ഷമതാ പരിശോധന.
∙ ടേക്ക്-ഓഫ് സംവിധാനങ്ങളുടെ അവലോകനം.
∙ പറന്നുയരാൻ വേണ്ട ശക്തി ഉൽപാദിപ്പിക്കാൻ എൻജിന് കഴിയുന്നുണ്ടോയെന്ന പരിശോധന.