
തിരുവനന്തപുരം കഴക്കൂട്ടത്ത് കാർ കത്തിച്ചതായി പരാതി. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയവരുടെ കാറാണ് കത്തിയത്. ഇന്നലെ ഉത്സവത്തിരക്കിനിടെ അപകടകരമായി കാറോടിച്ചതിന് കാറിൽ സഞ്ചരിച്ചവരും പ്രദേശ വാസികളും തർക്കമുണ്ടായിരുന്നു.
Read Also:
തർക്കം സംഘർഷത്തിൽ കലാശിച്ചു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ശേഷം ക്ഷേത്രത്തിനു സമീപം കാർ പാർക്ക് ചെയ്തു. പാർക്ക് ചെയ്ത വാഹനം ഇന്ന് രാവിലെയോടെയാണ് കത്തിയതായി കണ്ടെത്തിയത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Car Burned in Kazhakkottam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]