മലപ്പുറം: മലപ്പുറത്ത് ഫുട്ബോൾ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ കുട്ടിക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാസേന. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ അദിനാൻ എന്ന 14കാരനാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷകരായത്.
ഫുട്ബോൾ കളിക്കുന്നതിനിടയിൽ കുട്ടി ആൾമറയില്ലാത്ത നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.
നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

