
ബംഗാളിൽ സർക്കാർ സ്പോൺസേർഡ് ആക്രമണമെന്ന് ബിജെപി; യൂസഫ് പഠാന്റെ ‘ചായ കുടി’ പോസ്റ്റിനെതിരെ പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊൽക്കത്ത∙ ബംഗാളിലെ മുർഷിദാബാദിൽ പ്രതിഷേധം കനക്കുമ്പോൾ തൃണമൂൽ കോൺഗ്രസിന് എതിരെ രൂക്ഷവിമർശനം. എംപിയും മുൻ ക്രിക്കറ്ററുമായ യൂസഫ് പഠാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണു തൃണമൂലിനെ വിവാദത്തിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
രണ്ടുദിവസം മുൻപാണു പഠാൻ ഇൻസ്റ്റഗ്രാമിൽ മൂന്നു ചിത്രങ്ങൾ പങ്കുവച്ചത്. ‘‘സുഖകരമായ ഉച്ച, നല്ല ചായ, ശാന്തമായ അന്തരീക്ഷം, ഈ നിമിഷത്തിൽ മുഴുകുന്നു’’– ചിത്രങ്ങൾക്കൊപ്പം പഠാൻ ഇങ്ങനെ കുറിച്ചു. പിന്നാലെ പോസ്റ്റിനെ വിമർശിച്ച് ആളുകൾ രംഗത്തെത്തി. നിങ്ങൾക്ക് നാണമില്ലേ എന്നായിരുന്നു ഒരാൾ ചോദിച്ചത്.
‘‘ബംഗാൾ കത്തുകയാണ്. സർക്കാർ സ്പോൺസേർഡ് ആക്രമണങ്ങളെ മമത പ്രോത്സാഹിപ്പിക്കുകയാണ്. ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ യൂസഫ് പഠാൻ ചായ കുടിക്കുകയും ആനന്ദിക്കുകയുമാണ്. ഇതാണ് തൃണമൂൽ കോൺഗ്രസ്.’’– ബിജെപി ദേശീയ വക്താവ് ഷെഹ്ബാസ് പൂനവാല എക്സിൽ കുറിച്ചു.
മുർഷിദാബാദിൽ പ്രതിഷേധം കനക്കുകയും മൂന്നുപേർ കൊല്ലപ്പെടുകുയം ചെയ്തതോടെ ജില്ലയിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.