
സാമ്പാർ കിറ്റും അവിയൽ കിറ്റും തയാർ, പച്ചക്കറികൾക്ക് വിലക്കുറവ്; കൂടിയത് ബിൻസിനു മാത്രം: വിഷു സദ്യ കെങ്കേമമാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സദ്യ കെങ്കേമമാക്കാനുള്ള ഓട്ടപാച്ചിലിനിടെ മലയാളിക്ക് ആശ്വാസമായി വിലക്കുറവ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിലക്കയറ്റം ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ആശ്വാസമാകുന്ന രീതിയിലാണ് പച്ചക്കറി വിലയെന്നാണ് ഉപഭോക്താക്കളും പറയുന്നത്. തിരുവന്തപുരം ചാല മാർക്കറ്റിൽ ഉൾപ്പെടെ ഇന്ന് രാവിലെ മുതൽ വലിയതോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.
കച്ചവടത്തിന്റെ നല്ല പകുതിയും ഇന്നലെ കഴിഞ്ഞുവെന്നും ഞായറാഴ്ചയാണെങ്കിലും ഇന്നും വ്യാപാരം പ്രീതിക്ഷിക്കുന്നുണ്ടെന്നും തിരുവനന്തപുരം ചാലയിലെ പച്ചക്കറി വ്യാപാരിയായ സജീർ പറഞ്ഞു. ബീൻസിന് മാത്രമാണ് വില കൂടിയത്. സീസൺ അല്ലാത്തതിനാൽ 20 രൂപ വരെ മൊത്തവിലയിൽ മാറ്റം വന്നിട്ടുണ്ട്. മൂന്നു ദിവസം മുൻപ് 60 രൂപയായിരുന്നത് ഇപ്പോൾ 80 ആയി എന്നും സജീർ പറയുന്നു.
ഉത്പാദനം കൂടിയതിനാൽ സംസ്ഥാനത്തെ മാർക്കറ്റുകളിൽ പച്ചക്കറി കൂടുതലായി എത്തുന്നുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറികൾ എത്തുന്നത്. നാടൻ കണിവെള്ളരിക്കാണ് പ്രിയം കൂടുതൽ. നഗരങ്ങളിൽ ഇന്നലെ വൈകിട്ട് മുതൽ അവിയൽ, സാമ്പാർ കിറ്റുകളുമായി വഴിയോരക്കച്ചവടക്കാർ നിറഞ്ഞു.
വിലവിവരം
∙ കണിവെള്ളരി- 40
∙ പയർ- 55
∙ വെണ്ടയ്ക്ക- 60
∙ തക്കാളി- 30
∙ മത്തൻ- 25-30
∙ പാവയ്ക്ക- 60
∙ പടവലം- 50
∙ ഉള്ളി- 50
∙ പച്ചമാങ്ങ- 50
∙ മാമ്പഴം- 140
∙കൈതച്ചക്ക- 70
∙ കറിനാരങ്ങ- 65
∙ മുരങ്ങയ്ക്ക- 40
∙ സവാള- 30
∙ കാരറ്റ്- 50
∙ ബീറ്റ്റൂട്ട്- 50
∙ കിഴങ്ങ്- 45