
കണ്ണൂർ: തലശ്ശേരി മണോലിക്കാവ് ക്ഷേത്രോത്സവത്തിനിടെ സിപിഎമ്മുകാർ പോലീസുകാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെ വിദ്വേഷപരമായ കമൻ്റിട്ടതിൽ പൊലീസ് കേസെടുത്തു. അശോക് പൗർണമി എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. ‘അവന്മാരെ വെട്ടിക്കൂട്ട് സഖാക്കളെ, ലാൽസലാം’ എന്നതായിരുന്നു കമൻറ്. പ്രകോപനപരമായ സന്ദേശം, സമൂഹത്തിൽ ലഹളയുണ്ടാക്കാനുള്ള ഉദ്ദേശം എന്നീ വകുപ്പുകൾ ചുമത്തിയാണ് കമൻ്റിനെതിരെ പൊലീസ് കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]