

കെ.എസ്.ആർ.ടി.സി. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; 20-ലേറെ പേർക്ക് പരിക്ക് ; അപകടത്തിൽപ്പെട്ടത് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ്
സ്വന്തം ലേഖകൻ
മലപ്പുറം: ദേശീയപാതയിലെ തലപ്പാറയിൽ കെ.എസ്.ആർ.ടി.സി. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20-ലേറെ പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
സർവീസ് റോഡിലൂടെ പോകുകയായിരുന്ന ബസ് പത്തടിയിലേറെ താഴ്ചയിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
ബസ് അമിതവേഗത്തിലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. പിറകിൽ വന്ന ബസ്സിലെ യാത്രക്കാരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]