

ശാസ്ത്രീയ പരിശോധനയ്ക്കായി സിബിഐ സംഘം ഇന്ന് കോളജില്‍; സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ ഹാജരാകണം
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് സിബിഐ സംഘം ഇന്ന് കോളജിലെത്തും. ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് എത്തുന്നത്.
ഫെബ്രുവരി പതിനെട്ടിന് സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവരോട് ഹാജരാകാന്‍ നിര്‍ദേശം നല്കി.രാവിലെ ഒന്‍പതുമണിക്ക് കോളജിലെത്താനാണ് നിര്‍ദേശം. മുന്‍ ഡീന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ശനിയാഴ്ച ഹാജരാകണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒരാഴ്ചയായി സിബിഐ സംഘം വയനാട്ടില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം തുടരുകയാണ്. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്കു മാറ്റും. കേസ് മാറ്റിയ ശേഷമായിരിക്കും പ്രതികളെ റിമാന്‍ഡില്‍ വാങ്ങുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net