
വിദ്യാർത്ഥികളും മെഡിക്കൽ ബിരുദക്കാരും കൂട്ടത്തോടെ അംഗങ്ങളാകുന്ന ഭീകര സംഘടന, ഇനിയുണ്ടാകുന്നത് പാകിസ്ഥാന്റെ വിഭജനം?
കറാച്ചി: ലോകത്ത് ഭീകരതയുടെ മൊത്തവിതരണക്കാരാണ് പാകിസ്ഥാൻ. വർഷങ്ങളായി ആ ദുഷ്പേര് ഒപ്പം കൂടിയെങ്കിലും പാകിസ്ഥാന് ഒരു മനംമാറ്റവും ഉണ്ടായിട്ടില്ല. പക്ഷേ, കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന ചൊല്ല് അന്വർത്ഥമാക്കി പാകിസ്ഥാനെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ് ഒരുകൂട്ടം വിഘടനവാദികൾ. സമീപകാലത്തെ ഏറ്റവും ശക്തമായ ആക്രമണം നടത്തി ബലൂച് ലിബറേഷൻ ആർമിയാണ് (ബിഎൽഎ) പാകിസ്ഥാന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്. നാനൂറോളം യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിൻ അവർ റാഞ്ചുകയായിരുന്നു. പാക് സൈന്യത്തെ വെല്ലുവിളിച്ച് ബിഎൽഎ തങ്ങളുടെ ശക്തി കാണിച്ചതോടെ പാകിസ്ഥാൻ ശരിക്കും വിയർക്കുകയായിരുന്നു. സൈനിക നടപടിയിലൂടെ മുപ്പതിലധികം വിഘടനവാദികളെ ഇല്ലാതാക്കാൻ പാകിസ്ഥാന് കഴിഞ്ഞെങ്കിലും ബലൂചിസ്ഥാൻ എന്ന തലവേദന ഒരു തീരാതലവേദനയായി മാറി എന്ന് പാകിസ്ഥാന് വ്യക്തമായി മനസിലായി. സ്വതന്ത്ര രാജ്യം എന്ന ബിഎൽഎയുടെ ആവശ്യത്തിനുമുന്നിൽ തങ്ങൾ വഴങ്ങേണ്ടിവരുമോ എന്ന ആശങ്കയും പാകിസ്ഥാനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]