
‘അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്’; വീണ്ടും പോസ്റ്റുമായി അഹാന, പിന്തുണച്ച് നിമിഷ് രവി
‘നാൻസി റാണി’ എന്ന സിനിമയുടെ പ്രമോഷനിൽ നിന്നും നടി അഹാന കൃഷ്ണ വിട്ടുനിന്നത് അടുത്തിടെ ഏറെ ചർച്ചയായിരുന്നു. സംവിധായകന്റെ അപ്രതീക്ഷിത വിയോഗം കാരണം ഭാര്യയായിരുന്നു പിന്നീട് സിനിമയുടെ റിലീസ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. മാനുഷിക പരിഗണന നൽകണമെന്നാണ് സംവിധായകന്റെ ഭാര്യ നെെന നടിയോട് പറഞ്ഞത്. പിന്നാലെ കാര്യങ്ങൾ വ്യക്തമാക്കി അഹാന തന്നെ രംഗത്ത് വന്നു. താനും മനു ജെയിംസും ഭാര്യ നൈനയും തമ്മിൽ നിലനിൽക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നാണ് അഹാന പങ്കുവച്ച കുറിപ്പിൽ പറയുന്നത്. രണ്ട് ദിവസം മുൻപായിരുന്നു മുഴുനീള പോസ്റ്റിലൂടെ അഹാന കാര്യങ്ങൾ വിശദീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]