
തിരുവനന്തപുരം: നേമത്തിനടുത്ത് മൂക്കുന്നിമലയിൽ തീപിടിത്തം. പള്ളിച്ചൽ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട ജനവാസ മേഖലയോട് ചേർന്നാണ് തീപിടിത്തമുണ്ടായത്. മലയുടെ മൂന്ന് വശങ്ങളിലായി ഉണങ്ങി കിടന്ന ഏക്കർ കണക്കിന് അടിക്കാട് കത്തിപ്പോയെങ്കിലും ഫയർഫോഴ്സ് എത്തി തീയണച്ചതോടെ ജനവാസമേഖലയിലേക്ക് തീ പടർന്നില്ല. അടഞ്ഞു കിടക്കുന്ന പാറമടയ്ക്ക് സമീപത്തുനിന്നും കഴിഞ്ഞ ദിവസം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി മൂന്ന് തവണയാണ് കാട് കത്തിയമർന്നത്. ആരെങ്കിലും കത്തിക്കുന്നതാണോയെന്ന് അധികൃതർക്ക് സംശയമുണ്ട്. പ്രദേശത്ത് മദ്യക്കുപ്പികളും മറ്റും കാണുന്നതിനാൽ സാമൂഹ്യവിരുദ്ധർ കത്തിച്ചതാവാമെന്നും ഫയർഫോഴ്സ് പറയുന്നു. കാട്ടാക്കടയിൽ നിന്നെത്തിയ അഗ്നിസേനാ വിഭാഗം മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം എത്താൻ പ്രയാസമേറിയ മലയോരമായതിനാൽ മറ്റുവഴികളിലൂടെയാണ് സേന തീ നിയന്ത്രണ വിധേയമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]