
അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. നില എന്ന മൂത്ത മകൾക്ക് പിന്നാലെ രണ്ടാമത്തെ കണ്മണി വന്ന സന്തോഷത്തിലാണ് പേളി മാണിയും കുടുംബവും. മൂത്തമകളായ നിലാ ബേബി ജനിച്ചത് മുതൽ സകല വിശേഷങ്ങളും പേളിയും ശ്രീനിഷും പങ്കിട്ടിരുന്നു. അതേപോലെ തന്നെ ഇളയ മകൾ നിറ്റാരയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം ഒരു മടിയും കൂടാതെ ആരാധകരിലേക്ക് എത്തിക്കുന്നുണ്ട് താരം.
ഇപ്പോഴിതാ നിറ്റാരയെ കുറിച്ച് പേളി മാണി കുറിച്ചിരിക്കുന്നതാണ് വൈറലാകുന്നത്. ‘കുഞ്ഞുങ്ങൾ കൊച്ച് മാലാഖമാരാണ്, ജീവിതം എത്ര വിലപ്പെട്ടതാണെന്ന് നമ്മളെ പഠിപ്പിക്കുന്നത് അവരാണ്’ എന്നാണ് പേളി പറയുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച നിറ്റാരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ ബിഹൈൻഡ് ദി സീൻ എന്ന രീതിയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ ഓരോ ഭാവത്തിനും നോട്ടത്തിളുമെല്ലാം നിലുബേബിയെ പോലുണ്ടെന്നാണ് ആരാധകരുടെ കമന്റ്.
നില എങ്ങനെയായിരുന്നോ അതിൽ നിന്ന് അവൾ വളരെ വ്യത്യസ്തയാണെന്ന് താരം പറയുന്നു. കൂടാതെ അമ്മയും കുഞ്ഞും വിശ്രമിക്കാനുള്ള സമയമാണിതെന്നും ആ സമയത്ത് അമ്മയും മകളും തമ്മിലുള്ള ബന്ധം കൂടുതൽ ബന്ധിപ്പിക്കുന്നുവെന്നുമായിരുന്നു പേളി, കുഞ്ഞ് ജനിച്ചതിനു പിന്നാലെ പോസ്റ്റിട്ടത്. ഇതോടെ നില ബേബിയുടെ വിശേഷങ്ങൾ അറിഞ്ഞത് പോലെ നിറ്റാരയെ കുറിച്ച് പറയില്ലേ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ കുറച്ച് ദിവസങ്ങൾക്കു ശേഷം തന്നെ കുഞ്ഞിനെ ആരാധകർക്ക് മുന്നിൽ താരങ്ങൾ കാണിച്ചിരുന്നു. ഇപ്പോൾ എല്ലാ വിശേഷങ്ങളും പ്രേക്ഷകരെയും അറിയിക്കാറുണ്ട് താരകുടുംബം.
Last Updated Mar 12, 2024, 11:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]