![](https://newskerala.net/wp-content/uploads/2025/02/mohanlal.1.3137409.jpg)
മോഹൻലാൽ അകറ്റി നിർത്തേണ്ടവരെ അകറ്റി നിർത്താറുണ്ടെന്ന് മാധ്യമപ്രവർത്തകൻ പല്ലിശ്ശേരി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് മോഹൻലാലിനെപ്പറ്റിയുള്ളൊരു വാർത്ത നൽകിയതിനെപ്പറ്റിയും അദ്ദേഹം വെളിപ്പെടുത്തി.
‘മോഹൻലാലിനെ കുറിച്ചൊരു വാർത്ത വന്നു. രാജകുടുംബത്തിലെ പെൺകുട്ടിയുമായി മോഹൻലാലിന്റെ വിവാഹം ഉറപ്പിച്ചെന്നായിരുന്നു വാർത്ത. ഒരുപാട് കാലം മുമ്പാണ്. ഞാൻ പറഞ്ഞു അത് ശരിയല്ലെന്ന്. ശരിയാണ് വാർത്ത കൊടുത്തോളൂവെന്ന് മാദ്ധ്യമ മേധാവി പറഞ്ഞു. വാർത്തവന്നു. ഞാൻ തന്നെയാണല്ലോ എല്ലാം ഏറ്റെടുക്കേണ്ടത്.
അതുകഴിഞ്ഞ് ലാൽ വിളിച്ച് ചൂടായി. എന്നെക്കുറിച്ച് നിങ്ങൾക്ക് എന്ത് വേണമെങ്കിലും എഴുതാം. പക്ഷേ സിനിമാക്കാരിയല്ലാത്ത സ്ത്രീയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. അതിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഇന്നുമുതൽ എന്റെ സിനിമയുടെ പരസ്യങ്ങളൊന്നും തരില്ലെന്നും ലാൽ പറഞ്ഞു. എന്റെ ഫോട്ടോകൾ എടുക്കാൻ പാടില്ലെന്നും പറഞ്ഞു.
തമ്പി കണ്ണന്താനത്തിന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ഞാൻ ചെന്നു. തിരുവനന്തപുരം ഭാഗത്താണ് ഷൂട്ടിംഗ്. ലാൽ എന്നെ കണ്ടു. എന്റെ ഫോട്ടോ കവർ അടിച്ച് കാശ് ഉണ്ടാക്കേണ്ട, എന്റെ ഫോട്ടോയെടുക്കേണ്ടെന്ന് ലാൽ പറഞ്ഞു. ഞാൻ അതേ ഉച്ചത്തിൽ ആരു പറഞ്ഞു മോഹൻലാലിന്റെ ഫോട്ടോയെടുക്കണമെന്ന്, ആറ് മാസം ലാലിന്റെ കവർ അടിക്കില്ലെന്ന് ഞാൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദ്രോഹിക്കില്ലെന്നൊരു ക്വാളിറ്റി ലാലിനുണ്ട്. അത് കഴിഞ്ഞ് പിണക്കമൊന്നുമില്ല. പിന്നെ വേറൊരു വാർത്ത വന്നു. അത് കുറച്ചുകൂടി രൂക്ഷമായി. പ്രിയന്റെ കടത്തനാട് അമ്പാടി ഷൂട്ടിംഗ്. അവർ എന്നെ വിളിച്ചു. ലാൽ ഉണ്ട്, ലാൽ സമ്മതിക്കില്ല, പിന്നെന്തിനാണ് ഞാൻ വരുന്നതെന്ന് ചോദിച്ചു. നമുക്ക് പ്രശ്നം തീർക്കാമെന്ന് അവർ പറഞ്ഞു. അവിടെ ചെന്നു. എനിക്ക് പെല്ലിശ്ശേരിയോട് പിണക്കമില്ലെന്ന് ലാൽ പറഞ്ഞു. ആ വാർത്ത പെല്ലിശ്ശേരിക്ക് ആര് കൊടുത്തുവെന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് ലാൽ പറഞ്ഞു. ഇല്ല, വിശ്വാസ വഞ്ചനയാണെന്ന് ഞാൻ പറഞ്ഞു.
അങ്ങനെ പറഞ്ഞ്, പറഞ്ഞ് ഹനീഫ വന്ന്. ഇത് തീർക്കെടാ എന്ന് പറഞ്ഞു. ഹനീഫ ബ്രദറിനെപ്പോലെയാണ്. എങ്ങനെയാ ഹനീഫ ഞാൻ തീർക്കുന്നത്, പേര് പറഞ്ഞാൽ ലാൽ പ്രതികാരം ചെയ്യുമെന്ന് എനിക്കറിയാമെന്ന് ഞാൻ പറഞ്ഞു. അവസാനം ലാൽ വേറെ ആരുമറിയില്ലെന്ന് എനിക്ക് പ്രോമിസ് ചെയ്തു. അങ്ങനെ ഞാൻ ആളുടെ പേര് പറഞ്ഞു. അയാളായിരിക്കുമെന്ന് എനിക്ക് മനസിലായി, പക്ഷേ ഊഹം വച്ച് പറയാൻ പാടില്ലല്ലോ എന്ന് ലാൽ പറഞ്ഞു. അത് കഴിഞ്ഞ് പിന്നെ കുറേക്കാലത്തേക്ക് ആ നടൻ ലാലിന്റെ പടത്തിലുണ്ടായിട്ടില്ല.ലാൽ ഒരു ദ്രോഹിയല്ല. ലാൽ അകറ്റി നിർത്തേണ്ടവരെ അകറ്റി നിർത്തും. അതിപ്പോഴും ചെയ്യുന്നുണ്ട്.’- പെല്ലിശ്ശേരി പറഞ്ഞു.