![](https://newskerala.net/wp-content/uploads/2025/02/apricot_1200x630xt-1024x538.jpg)
മസ്കത്ത് : തെക്കൻ ബാത്തിനയിലെ വക്കാൻ ഗ്രാമത്തിൽ കാഴ്ചയുടെ വർണ വസന്തമൊരുക്കി ആപ്രിക്കോട്ട് മരങ്ങൾ പൂത്തു തുടങ്ങി. നിരവധി സന്ദർശകരാണ് ഇതു കാണാനായി ഇവിടെയെത്തുന്നത്. ഫെബ്രുവരി പകുതിയോടെയാണ് ആപ്രിക്കോട്ട് സീസണിന് തുടക്കമാകുന്നത്. ഏപ്രിൽ പകുതിയോടെ വിളവെടുക്കുകയും ചെയ്യും. നഖൽ സൂഖിലും തെക്കൻ ബാത്തിനയിലെ പ്രാദേശിക വിപണികളിലും ആപ്രിക്കോട്ടുകൾ ലഭ്യമാണ്.
വാദി മിസ്റ്റലിൽ സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് വേനൽക്കാലത്തും ശൈത്യ കാലത്തും മിതമായ താപനിലയാണ് അനുഭവപ്പെടുന്നത്. ആപ്രിക്കോട്ടിന് പുറമെ, മുന്തിരി, മാതള നാരങ്ങ, ഫിഗ്, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ വിളകളും വക്കാനിലും പരിസര ഗ്രാമങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.
read more : ദുബൈയിൽ ഗോൾഡ് സൂഖിന് സമീപത്തെ മൂന്ന് നില കെട്ടിടത്തിൽ തീപിടിത്തം
ചുറ്റുമുള്ള പർവതശിഖരങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ഫലാജ് അൽ അഖാർ, ഫലാജ് അൽ മഫ്ര, ഫലാജ് അൽ വസ്ത തുടങ്ങിയ ജലസേചന സംവിധാനങ്ങളാണ് ഇതിന്റെ കാർഷിക സമൃദ്ധി നിലനിർത്തുന്നത്. അൽ ഖൗറ, അൽ ഹജ്ജർ, മിസ്ഫത്ത് അൽ ഖൗറ, അൽ ഷിസ്, അൽ അഖർ തുടങ്ങിയ ഗ്രാമങ്ങൾ ഈ പ്രദേശത്തിന്റെ കാർഷിക മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. ആപ്രിക്കോട്ട് മരങ്ങൾ പൂത്തതോടെ സന്ദർശകർക്ക് മികച്ച അനുഭവമായിരിക്കും ലഭിക്കുന്നതെന്നും പ്രകൃതിയുടെ സൗന്ദര്യം അടുത്തറിയാൻ സാധിക്കുമെന്നും പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]