![](https://newskerala.net/wp-content/uploads/2025/02/bribery.1739420612.jpg)
തിരുവനന്തപുരം: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം നിരീക്ഷിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. കൈക്കൂലിക്കാരായ 200 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് ഇന്റലിജൻസ് വിഭാഗമാണ് പട്ടിക തയ്യാറാക്കിയത്.
പട്ടികയിലുള്ളതിൽ ഭൂരിഭാഗവും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഇവരെ നിരന്തരം നിരീക്ഷിക്കണമെന്നും കുരുക്കിലാക്കാൻ ശ്രമിക്കണമെന്നും വിജിലൻസ് എസ് പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് ജനങ്ങളിൽ നിന്ന് വിവരം തേടുകയാണെന്നും വിജിലൻസ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പ്രവർത്തനം എല്ലാ മാസവസാനം വിലയിരുത്തണമെന്ന് വിജിലൻസ് ഡി ഐ ജിക്കും നിർദേശം നൽകിയിട്ടുണ്ട്. തൃപ്തികരമായ രീതിയിൽ പ്രവർത്തിക്കവരെ മാതൃസേനയിലേക്ക് തിരിച്ചയക്കാനാണ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]