ജക്കാർത്ത: ഡ്രാഗൺ എന്ന ജീവി സാങ്കല്പികമാണ്. എന്നാൽ ഡ്രാഗണുമായി സാമ്യമുള്ള ഒരു ജീവി ഭൂമുഖത്തുണ്ട്. പല്ലിവർഗത്തിലെ ഏറ്റവും വലുതും ശക്തരുമാണ് ഉടുമ്പിനോട് സാദൃശ്യമുള്ള കൊമോഡോ ഡ്രാഗൺ ആണത്. ഇൻഡോനേഷ്യൻ ദ്വീപുകളിൽ സുലഭമായിരുന്ന ഇവയെ റിങ്ക, കൊമോഡോ ഉൾപ്പെടെ ആകെ അഞ്ച് ദ്വീപുകളിൽ മാത്രമാണ് ഇന്ന് കാണാൻ സാധിക്കുന്നത്. ഏകദേശം 3,300 അപൂർവ കൊമോഡോ ഡ്രാഗണുകളാണ് ഇൻഡോനേഷ്യയിലുള്ളത്. വേട്ടയാടൽ മൂലം ഇവ ഇന്ന് വംശനാശഭീഷണി നേരിടുകയാണ്. ഏകദേശം 10 അടിയോളം നീളവും 150 കിലോ ഭാരവും ഇവയ്ക്കുണ്ടാകും.
കാഴ്ചയിലെ പോലെ തന്നെ ഭീകരൻമാരാണ് ശരിക്കും കൊമോഡോ ഡ്രാഗൺ. മാൻ മുതൽ വേണ്ടി വന്നാൽ മനുഷ്യനെ വരെ ഇക്കൂട്ടർ അകത്താക്കും.! അതിനാൽ ലോകത്തെ ഏറ്റവും അക്രമകാരികളായ മൃഗങ്ങളുടെ പട്ടികയിലാണ് ഇവയുള്ളത്. നീണ്ട നാക്കാണ് ഇവയുടെ മറ്റൊരു പ്രത്യേകത. കൊമോഡോ ഡ്രാഗണിന്റെ ഉമിനീരിൽ അമ്പതോളം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. 8 കിലോമീറ്റർ ദൂരെ നിന്ന് ഇവയ്ക്ക് മണം പിടിക്കാനുള്ള കഴിവുണ്ടെന്നാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]