
മുംബൈ- ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ യാത്രക്കാരന് അമ്പരന്നു. തന്റെ ബോര്‍ഡിംഗ് പാസ്സില്‍ കുറിച്ച സീറ്റ് കാണാനില്ല. വിമാനത്തില്‍ യഥാര്‍ഥത്തില്‍ അങ്ങനെയൊരു സീറ്റ് ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് വളരെ നേരം നില്‍ക്കേണ്ടി വന്നു അദ്ദേഹത്തിന്. ഇതിനകം 90 മിനിറ്റ് വിമാനം വൈകിയതോടെ യാത്രക്കാര്‍ രോഷാകുലരായി.
വിമാനത്തിലെ യാത്രക്കാരനായ ഉപയോക്താവ് @Full_Meals എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അമ്പരപ്പും നിരാശയും പ്രകടിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യാത്രക്കാരെ ബോര്‍ഡ് ചെയ്യുമ്പോള്‍ തന്നെ വിമാനം ഷെഡ്യൂള്‍ സമയം പിന്നിട്ടിരുന്നുവെന്ന് ട്വീറ്റില്‍ പറയുന്നു.
വിമാനത്തിന്റെ കാലതാമസവും അസാധാരണമായ ഇരിപ്പിട സാഹചര്യവും വിമാനത്തിലുണ്ടായിരുന്നവരെ അസ്വസ്ഥരാക്കി.
സമയം പാലിക്കുന്നതില്‍ പേരുകേട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സ് സംഭവത്തില്‍ ഖേദം പുറപ്പെടുവിച്ചു. സംഭവം അന്വേഷിക്കാമെന്നും വാഗ്ദാനം ചെയ്തു.
‘യഥാര്‍ത്ഥ സീറ്റിന്’ യാത്രക്കാരില്‍നിന്ന് പണം ഈടാക്കാനുള്ള തന്ത്രമാണോ ഇതെന്നായിരുന്നു ഒരു യാത്രക്കാരന്റെ സംശയം. ഇത് വളരെ പരിഹാസ്യവും തമാശയുമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
