

ഏകദിന ലോകകപ്പിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി വിരാട് കോലി ; ആവേശം അടക്കാനാകാതെ മത്സരം കാണാനെത്തിയ അനുഷ്കയും
സ്വന്തം ലേഖകൻ
ബംഗളൂരു: ഏകദിന ലോകകപ്പിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി വിരാട് കോലി. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ സ്കോട്ട് എഡ്വേര്‍ഡ്സിനെ പുറത്താക്കിയാണ് കോലി വിക്കറ്റ് നേട്ടം ആഘോഷിച്ചത്. കോലിയുടെ വിക്കറ്റം നേട്ടം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. തന്റെ രണ്ടാം ഓവരില്‍ തന്നെ കോലി വിക്കറ്റെടുക്കുകയായിരന്നു.
കോലി തന്റെ ഓവര്‍ എറിയാനെത്തുമ്പോള്‍ എഡ്വേര്‍ഡ്സ് 17 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ആദ്യ പന്ത് ഡച്ച് ക്യാപ്റ്റന്‍ പ്രതിരോധിച്ചു. രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമായി. വിക്കറ്റ് ക്രഡിറ്റ് കെ എല്‍ രാഹുലിന് കൂടി കൊടുക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ലെഗ് സൈഡില്‍ വൈഡ് പോകുമായിരുന്ന പന്തില്‍ എഡ്വേര്‍ഡ്സ് ബാറ്റ് വെക്കുകയായിരുന്നു. പന്ത് കയ്യിലൊതുക്കാന്‍ രാഹുല്‍ കുറച്ച് ബുദ്ധിമുട്ടി. എന്തായാലും കോലി തന്റെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചു. മത്സരം കാണാനെത്തിയ ഭാര്യ അനുഷ്ക ശര്‍മയ്ക്കും ആവേശം അടക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]