
ന്യൂദല്‍ഹി- സംഗീത മേഖലയിലെ വിഖ്യാത പുരസ്കാരമായ ഗ്രാമി അവാര്‍ഡിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നാമനിര്‍ദേശം ചെയ്തതിനെ പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ.
മോഡി എപ്പോഴാണ് മ്യൂസിക് ചെയ്യാന്‍ തുടങ്ങിയത് ? എപ്പോഴാണ് സംഗീത ആല്‍ബത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയത് ? എന്റെ ദൈവമേ, ബി.ടി.എസിനല്ല, നരേന്ദ്ര മോഡിക്ക് നോമിനേഷന് ലഭിച്ചു എന്നിങ്ങനെയാണ് മോഡിയുടെ അപ്രതീക്ഷിത ഗ്രാമി നോമിനേഷനില്‍ പരിഹാസവും ആശ്ചര്യവും പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ട്രോളുകള്‍.
ആഗോള സംഗീതത്തിലെ മികച്ച പ്രകടനത്തിന് ഈ ആല്‍ബം ഗ്രാമി അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെള്ളിയാഴ്ചയാണ് യു.എസ് ആസ്ഥാനമായുള്ള അക്കാദമി ഇക്കാര്യം അറിയിച്ചത്.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇന്ത്യന്‍ അമേരിക്കന്‍ ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ഫല്‍ഗുനി ഷായും അവരുടെ ഭര്‍ത്താവ് ഗൗരവ് ഷായും തയാറാക്കിയ ഫീച്ചര്‍ ഗാനമായ ‘Abundance of Millets.'(ധാന്യങ്ങളുടെ സമൃദ്ധി) എന്ന മ്യൂസിക് വീഡിയോ ആണ് ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തത്. ഈ ആല്‍ബത്തില്‍ നരേന്ദ്ര മോഡിയുടെ പ്രസംഗ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ലോകം ഈ വര്‍ഷം ധാന്യവര്‍ഗ്ഗങ്ങളുടെ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഗീത ആല്‍ബം പുറത്തിറക്കിയത്.
ചോളം, തിന, റാഗി, ഗോതമ്പ് തുടങ്ങിയ പോഷകസമൃദ്ധമായ ധാന്യങ്ങളുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവ പ്രാത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയും പ്രവര്‍ത്തനങ്ങളെയുമാണ് ആല്‍ബത്തിലൂടെ എടുത്തുകാട്ടുന്നത്. ധാന്യങ്ങളുടെ പോഷക മൂല്യം ഊന്നിപ്പറയുന്നതിന് വേണ്ടിയാണ് 2023നെ ധാന്യങ്ങളുടെ വര്‍ഷമായി യു.എന്‍ തെരഞ്ഞെടുത്തത്.
ഗ്രാമി അവാര്‍ഡ് ലഭിച്ച ശേഷം ഫല്‍ഗുനി മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ ആല്‍ബം തയാറാക്കിയത്. വിശപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു മ്യൂസിക് ആല്‍ബം നിര്‍മിക്കാന്‍ നിര്‍ദ്ദേശിച്ചത് മോഡിയാണെന്നും ഫാല്‍ഗുനി പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ഗാനം പുറത്തിറങ്ങിയത്.
ആഗോള സംഗീതത്തിലെ മികച്ച പ്രകടനത്തിന് ഈ ആല്‍ബം ഗ്രാമി അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെള്ളിയാഴ്ചയാണ് യു.എസ് ആസ്ഥാനമായുള്ള അക്കാദമി അറിയിച്ചത്.
സംഗീത മേഖലയിലെ മികച്ച നേട്ടങ്ങള്‍ അംഗീകരിച്ച് യു.എസിലെ റെക്കോര്‍ഡിംഗ് അക്കാദമിയാണ് ഗ്രാമി അവാര്‍ഡുകള്‍ നല്‍കുന്നത്. ലോകമെമ്പാടുമുള്ള സംഗീത മേഖലയിലെ ഏറ്റവും അഭിമാനകരവും പ്രധാനപ്പെട്ടതുമായ അവാര്‍ഡുകളായാണ് ഗ്രാമിയെ കണക്കാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]