
കാൽനട യാത്രക്കാരനെ ഇടിച്ചു; ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു സ്വന്തം ലേഖകൻ കണ്ണൂർ: കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഓടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു.
കണ്ണൂർ പന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവമുണ്ടായത്.
വടകര – തലശ്ശേരി റൂട്ടിൽ ഓടുന്ന ‘ഭഗവതി’ ബസ്സിന്റെ ഡ്രൈവറാണ് ജീജിത്ത്. വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെ പുന്നോൽ പെട്ടിപ്പാലത്ത് ആണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിൽകൂടി നടന്നുപോകുകയായിരുന്ന മുനീർ എന്ന ആളെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ ആൾ കൂടിയതോടെ ആക്രമണം ഭയന്ന് ജീജിത്ത് ബസ്സിൽ നിന്ന് ഇറങ്ങി ഓടി.
റെയിൽവേ ട്രാക്കിലൂടെയായിരുന്നു ജീജിത്തിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജീജിത്ത് തൽക്ഷണം മരിച്ചു.
ബസ് ഇടിച്ച് പരിക്കേറ്റ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]