തൃശൂർ: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോൺ സംഭാഷണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ദാരുശിൽപ്പി എളവള്ളി നന്ദൻ. വിവാദം ഉയർന്നതിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി തന്നെ രണ്ടുതവണ ഫോണിൽ ബന്ധപ്പെട്ടു.
ഇതിൽ രണ്ടാമത്തെ വിളിയിൽ അസ്വാഭാവികത അനുഭവപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വർണ്ണവാതിലിന്റെ അടിഭാഗത്ത് എലി ശല്യം ഒഴിവാക്കാൻ ചെമ്പ് പാളി വെച്ചിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ വിളിയിൽ പോറ്റി ആരാഞ്ഞത്.
ഇല്ലെന്നും, വാതിൽ നിർമ്മിച്ച് നൽകിയതിന് ശേഷം തനിക്ക് അതുമായി ബന്ധമില്ലെന്നും മറുപടി നൽകിയതായി നന്ദൻ പറഞ്ഞു. ഈ വിവരം ഒരു ചാനലിൽ വെളിപ്പെടുത്തിയതിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും വിളിച്ചു.
‘മുള്ളാണി അടിച്ചിട്ടുണ്ടോ എന്ന് ചോദിക്കാനാണ് വിളിച്ചത്, അതിൽ അസ്വാഭാവികതയൊന്നും ഇല്ല’ എന്നായിരുന്നു പോറ്റിയുടെ വിശദീകരണം. ഈ രണ്ടാമത്തെ വിളിയിലാണ് തനിക്ക് സംശയം തോന്നിയതെന്നും നന്ദൻ വ്യക്തമാക്കി.
ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നതായും സത്യം പുറത്തുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അന്വേഷണ സംഘം മൊഴിയെടുക്കുന്നതിനായി ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും എളവള്ളി നന്ദൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല, കണ്ടിട്ടില്ല: കെ രാഘവൻ ശബരിമല സ്വർണ്ണക്കവർച്ചാ കേസിന്റെ രണ്ടാം എഫ്ഐആറിൽ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതി ചേർത്തതിൽ പ്രതികരണവുമായി മുൻ ദേവസ്വം ബോർഡ് അംഗം കെ രാഘവൻ.
താൻ 2019-ൽ ബോർഡ് അംഗമായിരുന്നില്ലെന്നും, തന്റെ കാലാവധി 2016 ഒക്ടോബർ മുതൽ 2018 ഒക്ടോബർ 19 വരെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല.
ഉണ്ണികൃഷ്ണൻ പോറ്റിയെ താൻ നേരിൽ കണ്ടിട്ടില്ലെന്നും അദ്ദേഹവുമായി യാതൊരു തരത്തിലുള്ള ബന്ധമോ പരിചയമോ ഇല്ലെന്നും കെ രാഘവൻ തറപ്പിച്ചുപറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണക്കവർച്ച: അന്വേഷണം ഉന്നതങ്ങളിലേക്ക് ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് വ്യാപിക്കുന്നു. വാതിൽ കട്ടിളയിലെ സ്വർണ്ണം അപഹരിച്ചതുമായി ബന്ധപ്പെട്ട
രണ്ടാമത്തെ കേസിന്റെ എഫ്ഐആറിൽ ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. 2019-ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ് കേസിൽ എട്ടാം പ്രതിയായി ചേർത്തിരിക്കുന്നത്.
പേരുകൾ പരാമർശിച്ചിട്ടില്ലെങ്കിലും, എ പത്മകുമാർ പ്രസിഡന്റായിരുന്ന അന്നത്തെ ഭരണസമിതി ഇതോടെ സംശയത്തിന്റെ നിഴലിലായി. 2019-ൽ ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് സ്വർണ്ണപ്പാളികൾ ഇളക്കിമാറ്റിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിലുണ്ട്. എന്നാൽ, തന്റെ നേതൃത്വത്തിലുള്ള ബോർഡിനെ പ്രതിപ്പട്ടികയിൽ ചേർത്തതിനെക്കുറിച്ച് അറിവില്ലെന്നും, ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രതികരിച്ചു.
തന്റെ കാലയളവിൽ നിയമവിരുദ്ധമായ ഒന്നും ശബരിമലയിൽ നടന്നിട്ടില്ല. ഇത്തരം ആരോപണങ്ങളിലൂടെ തന്നെ ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ട.
വീട് പൂട്ടിപ്പോയ ഉടമസ്ഥൻ, വീട്ടിൽ നടന്ന മോഷണത്തിന് മറുപടി പറയേണ്ടി വരുന്നതിന് തുല്യമാണിതെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]