
വിദ്യാനഗർ മുട്ടത്തോടി മിനി സ്റ്റേഡിയത്തിന് സമീപത്ത് താമസിക്കുന്ന അബ്ദുൽ സവാദിനെ നഗരത്തിലെ കടയില്‍ നിന്നാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്.
കാസർകോട്: യുവതിയെ വാട്സ്ആപ്പ് ചാറ്റിലൂടെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് കാസർകോട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു. വിദ്യാനഗർ മുട്ടത്തോടിയിലെ അബ്ദുൽ സവാദാണ് മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാനഗർ മുട്ടത്തോടി മിനി സ്റ്റേഡിയത്തിന് സമീപത്ത് താമസിക്കുന്ന അബ്ദുൽ സവാദിനെ നഗരത്തിലെ കടയില്‍ നിന്നാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. കാറിൽ കയറ്റിക്കൊണ്ട് പോയി ദേശീയ പാതയ്ക്ക് അരികിലുള്ള വിജനമായ പ്രദേശത്ത് എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതിയെ വാട്സ്ആപ്പിലൂടെ ശല്യം ചെയ്തു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഇതിനിടയിൽ നാട്ടുകാര്‍ പൊലിസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ സംഘം മർദ്ദിക്കുന്നതിനിടയിൽത്തന്നെ പൊലീസെത്തി സവാദിനെ മോചിപ്പിക്കുകയായിരുന്നു.
Also Read: ഞെട്ടിക്കുന്ന ക്രൂരത; ടാക്സി ഡ്രൈവറെ കാറിച്ച് കൊന്നു; മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ചു
കൊല്ലമ്പാടി സ്വദേശി എ ഷാനവാസ്, ബാങ്കോട് സ്വദേശി എഎം അബ്ദുല്‍ മനാഫ്, കസബ സ്വദേശികളായ എഎ മുഹമ്മദ് റിയാസ് കെഎസ് മുഹമ്മദ് റിയാസ് എന്നിവരാണ് അറസ്റ്റിലായത്. അണങ്കൂരിൽ നിന്നുമാണ് കാസർകോട് പൊലീസ് ഇവരെ പിടികൂടിയത്. തട്ടിക്കൊണ്ട് പോകൽ, മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിലായ എല്ലാവരും നേരത്തേയും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു.
Last Updated Oct 11, 2023, 11:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]