ഗാന്ധിനഗർ∙ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ 2.28 കോടിരൂപയുടെ
പിടികൂടി. മദ്യക്കുപ്പികൾ പിന്നീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു.
82,000 മദ്യകുപ്പികളാണ് ഗാന്ധിനഗറിന്റെ വിവിധ ഭാഗങ്ങളിലെ റെയ്ഡിൽ പിടിച്ചത്. 154 കേസുകൾ റജിസ്റ്റർ ചെയ്തതായി അസി.സൂപ്രണ്ട് ആയുഷ് ജെയ്ൻ പറഞ്ഞു.
മദ്യകുപ്പികൾ നശിപ്പിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ഗുജറാത്തിൽ മദ്യം വിൽക്കുന്നതിനും കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. വിനോദ സഞ്ചാരികൾ ആവശ്യമായ രേഖകൾ നൽകി റജിസ്റ്റർ ചെയ്താൽ നിശ്ചിത അളവിൽ മദ്യം വാങ്ങാം.
മദ്യനിരോധന നിയമം ലംഘിച്ചാൽ 10 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
Gandhinagar, Gujarat: Police destroyed thousands of bottles of foreign liquor in Koba area using a bulldozer with over 100 police personnel present
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @ians_india/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]