ന്യൂഡൽഹി∙ യുക്രെയ്നിലെ യുദ്ധക്കളത്തിൽ 15 ഇന്ത്യക്കാരെങ്കിലും കുടുങ്ങിക്കിടക്കുന്നതായുള്ള പത്രവാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി
. റഷ്യൻ സൈന്യത്തിലേക്ക് അടുത്തിടെ ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്തതായുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ്.
ഇന്ത്യൻ പൗരൻമാർ റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും റഷ്യൻ സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കരുതെന്നുമാണ് മുന്നറിയിപ്പ്.
‘‘കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ കേന്ദ്രസർക്കാർ ഇതിന്റെ അപകടസാധ്യതകളെ കുറിച്ച് പൗരൻമാർക്ക മുന്നറിയിപ്പ് നൽകിയിട്ടുള്ളതും അപകടസാധ്യതകളെ കുറിച്ച് അറിയിച്ചിട്ടുള്ളതുമാണ്. റഷ്യൻ സൈന്യത്തിൽ ചേരുന്നതിനുള്ള എല്ലാ വാഗ്ദാനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഞങ്ങൾ എല്ലാ ഇന്ത്യൻ പൗരന്മാരോടും ശക്തമായി അഭ്യർത്ഥിക്കുകയാണ്’’ – വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
2022 മുതൽ റഷ്യയും യുക്രെയ്നും തമ്മിൽ യുദ്ധത്തിലാണ്.
2024 ഓഗസ്റ്റ് 10ന് ഡൽഹിയിലെ റഷ്യൻ എംബസി ഇന്ത്യക്കാരെ ഇനി റിക്രൂട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥി വീസകളിലോ സന്ദർശക വീസകളിലോ റഷ്യയിലേക്ക് പോയ ഇന്ത്യക്കാരാണ് സൈന്യത്തൽ ചേർന്ന് യുക്രെയ്ൻ യുദ്ധമുഖത്ത് ഉള്ളതെന്നാണ് വിവരം.
2024 ജൂലൈയിൽ മോസ്കോ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതോടെയാണ് എംബസി അധികൃതരുടെ ഉറപ്പ് ലഭിച്ചത്.
വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ സർക്കാർ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ അറിയിപ്പ്.
127 ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേർന്നതായി വിദേശകാര്യ മന്ത്രാലയം ഈ വർഷം ആദ്യം പാർലമെന്റിൽ അറിയിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]