കോഴിക്കോട്: ജില്ലയില്‍ രണ്ടു പനി മരണങ്ങള് നിപ മൂലമാണെന്ന് സംശയം. സ്വകാര്യ ആശുപത്രിയിലാണ് രണ്ടു മരണങ്ങളും സംഭവിച്ചത്. മരിച്ച ഒരാളുടെ ബന്ധുവും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകളും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി.