തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ ചീഫ് വിപ്പ് പി സി ജോർജ് ഡി ജി പിക്ക് പരാതി നൽകി. സോളാർ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പരാതിക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സി ബി ഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് പി സി ജോർജ് ഡി ജി പിക്ക് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി നൽകുന്ന കാലത്ത് പരാതിക്കാരിയടക്കമുള്ളവർ തന്നെ സമീപിച്ചിരുന്നെന്നും എന്നാൽ അവർ പറഞ്ഞത് ചെയ്യാൻ താൻ തയ്യാറായില്ലെന്നും ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വൈര്യാഗ്യത്തിൽ പരാതിക്കാരി മറ്റുള്ളവരും ആയി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തി കളവായി തനിക്കെതിരെയും ലൈംഗിക പീഡനം ആരോപിച്ച് പരാതി നൽകി. ഈ പരാതിയിൽ താൻ ജയിൽ വാസം അനുഭവിക്കേണ്ടിവന്നെന്നും ജോർജ് ചൂണ്ടികാട്ടി. ഉമ്മൻചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ഗൂഢാലോചന നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്നും തനിക്കെതിരായ ലൈംഗിക പീഡന കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.
പി സി ജോർജിന്റെ വാക്കുകൾ
വിവാദമായ സോളാർ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പരാതിക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സി ബി ഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണ്. ലൈംഗിക പീഡന കേസിൽ ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്തുന്നതിന് നടന്ന ഗൂഢാലോചനയിൽ നിയമസഭ സമാജികനായിരുന്ന എന്നെക്കൂടി പങ്കാളിയാക്കുന്നതിന് പരാതിക്കാരി ശ്രമിക്കുകയും ഉമ്മൻചാണ്ടിക്കെതിരായി മൊഴി നൽകുന്നതിന് എന്നോട് ആവശ്യപ്പെടുകയും , അത് സംബന്ധിച്ച് ഒരു കത്ത് പരാതിക്കാരി എനിക്ക് എഴുതി നൽകുകയും ചെയ്തു. എന്നാൽ സത്യാവസ്ഥ ബോധ്യപ്പെട്ട ഞാൻ അതിന് തയ്യാറാകാതെ വന്നതിനെത്തുടർന്ന് പരാതിക്കാരി മറ്റുള്ളവരും ആയി ചേർന്ന് എനിക്കെതിരെ ഗൂഢാലോചന നടത്തി കളവായി എനിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച് പരാതി നൽകുകയും എനിക്കെതിരായി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ ക്രൈം 661/2022 നമ്പറായി സെക്ഷൻ 354, 354 എ ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അകാരണമായി എന്നെ അറസ്റ്റ് ചെയ്തു ഞാൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയേണ്ടതായും വന്നു. പരാതിക്കാരി ഉമ്മൻചാണ്ടിക്കെതിരായി ഉന്നയിച്ച ലൈംഗിക പീഡന പരാതി ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ഞാൻ ആയതിന് കൂട്ടുനിൽക്കാത്തതിനാൽ എനിക്കെതിരെ കളവായി ലൈംഗിക പീഡനം പരാതി ഉന്നച്ചിട്ടുള്ളതാണെന്നും വ്യക്തമായ സാഹചര്യത്തിൽ ഉമ്മൻചാണ്ടിക്കെതിരായി കളവായി ലൈംഗിക പീഡന പരാതി ഉന്നയിക്കുന്നതിന് ഗൂഢാലോചന നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കുന്നതിനും എനിക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാതെ രജിസ്റ്റർ ചെയ്ത തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ ക്രൈം 661/2022 നമ്പർ കേസിലെ തുടർനടപടികൾ അവസാനിപ്പിക്കുന്നതിനും ആവശ്യമായ മേൽ നടപടികൾ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]