
ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ പുതിയ ആഗോള എസ്.യു.വിയായ ഹോണ്ട
എലവേറ്റ് കൊച്ചിയിൽ പുറത്തിറക്കി. ബേസ് വേരിയന്റിന് 10,99,900 രൂപയും (എക്സ് ഷോറൂം) ടോപ് വേരിയന്റിന് 15,99,900 രൂപയുമാണ് വില.
കാറുകളുടെ വിതരണം രാജ്യത്ത് എല്ലാ ഡീലർഷിപ്പുകളിലൂടെയും ആരംഭിച്ചതായി ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആന്റ് സെയിൽസ് ഡയറക്ടർ യുയിച്ചി മുറാത അറിയിച്ചു.
4312 എംഎം നീളം, 1790 എംഎം വീതി, 1650 എംഎം ഉയരം, 2650 എംഎം വീൽ ബേസ് എന്നിവയുള്ള ഉന്നത നിലവാരമുള്ള ഗ്രൗണ്ട് ക്ലിയറൻസോടു കൂടിയ എലവേറ്റിൽ സ്റ്റൈലും ക്ഷമതയും ഒരുപോലെ സമ്മേളിപ്പിക്കുന്നു. 89 കെ.ഡബ്ല്യൂ (121 പി.എസ്) കരുത്തും 145 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന 1.5 ലിറ്റർ ഐ-വി.ടി.ഇ സിഡി ഒ.എച്ച് ..സി പെട്രോൾ എൻജിന്റെ കരുത്താണ് എലവേറ്റിനുള്ളത്.
6-സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ, 7-സ്പീഡ് കണ്ട്യുനസ്ലി വേരിയബിൾ ട്രാൻസ്മിഷൻ (സി.വി.ടി) എന്നിവയിലൂടെ സുഗമവും ആസ്വാദ്യകരവുമായ ഡ്രൈവിംഗ് അനുഭവവും 15.31 കിലോമീറ്റർ/ലിറ്റർ, 16.92 കിമി/ലിറ്റർ ഇന്ധനക്ഷമതയുമാണ് യഥാക്രമം ഇത് വാഗ്ദാനം ചെയ്യുന്നത്.
ഇ-20 മെറ്റീരിയൽ കംപാറ്റിബിളുമാണ് ഹോണ്ട എലവേറ്റ്.
ആരെയും ആകർഷിക്കുന്ന മുൻഭാഗം, ഷാർപ് ക്യാരക്ടർ ലൈനുകൾ എന്നീ സവിശേഷതകൾ ഉൾക്കൊള്ളുന്ന കരുത്തുറ്റ എക്സ്റ്റീരിയർ ഡിസൈനാണ് ഹോണ്ട
എലവേറ്റിനുള്ളത്. അതോടൊപ്പം തന്നെ റോഡിൽ അനിഷേധ്യമായ സാന്നിധ്യം പിടിച്ചുപറ്റുന്ന വളരെ വ്യത്യസ്തമായ പിൻഭാഗ ലേഔട്ടുമുണ്ട്്.
ഫീച്ചർ റിച്ചാണ് കാറിന്റെ ഉൾഭാഗം.
ഉന്നത നിലവാരമുള്ള വീൽ ബേസ്, ധാരാളം ഹെഡ്റൂം, നീറൂം, ലെഗ്റൂം, ഈ ഗണത്തിലെ ഏറ്റവും മികച്ച കാർഗോ ഏരിയ എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്. 458 ലിറ്റർ വലിപ്പത്തിൽ ഈ ഗണത്തിലെ ഏറ്റവും വലിയ ഡിക്കിയാണ് എലവേറ്റിനുള്ളത്.
3 വർഷത്തെ പരിധികളില്ലാത്ത കിലോമീറ്റർ വാറന്റി പൊതുവായി എല്ലാ ഉപഭോക്താക്കൾക്കും നൽകുന്നുണ്ട്.
5 വർഷം വരെയുള്ള എക്സ്റ്റൻഡഡ് വാറന്റിയും 10 വർഷം വരെയുള്ള എനിടൈം വാറന്റിയും റോഡ് ടൈം അസിസ്റ്റൻസും കാർ വാങ്ങുന്ന ദിവസം തൊട്ട് ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ സ്വീകരിക്കാവുന്നതാണ്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]