
ഹരിപ്പാട്: മായം കലര്‍ന്നതായി സംശയമുള്ളതും തെറ്റായ വിവരങ്ങള്‍ നല്കി വില്‍ക്കുന്നതുമായ വെളിച്ചെണ്ണയും ബ്ലെന്‍ഡഡ് ഭക്ഷ്യഎണ്ണയും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ഹരിപ്പാട് തുലാംപറമ്പ് പ്രവര്‍ത്തിക്കുന്ന ഹരിഗീതം കോകോനട്ട് ഓയില്‍ എന്ന സ്ഥാപനത്തില്‍ നിന്നും 6500 ലിറ്റര്‍ എണ്ണയാണ് പിടിച്ചെടുത്തത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എണ്ണ എത്തിച്ചത്. കുപ്പികളിലാക്കി ചില്ലറ വിൽപ്പനയ്ക്കായി വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ചപ്പോഴാണ് പിടികൂടിയത്.
സാമ്പിളുകള്‍ വിശദ പരിശോധനക്കായി എന്‍എബിഎല്‍ അക്രഡിറ്റഡ് ലാബിലേക്ക് അയച്ചു. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ വൈ ജെ സുബിമോള്‍, ഹരിപ്പാട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ് ഹേമാംബിക, ആലപ്പുഴ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രാഹുല്‍ രാജ്, ചെങ്ങന്നൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ് ശരണ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]