റിയാദ്: 16 വർഷമായി നാട്ടിൽ പോയിട്ടില്ല, നാടണയാൻ അധികൃതരുടെ കനിവ് കാത്തിരിക്കുമ്പോൾ രോഗബാധിതനായി. പിന്നീട് നീണ്ടകാലം ആശുപത്രിയിൽ. ഒടുവിൽ മരണം. കൊല്ലം കണ്ണനല്ലൂർ പുത്തുവിളവീട്ടിൽ മുജീബിെൻറ (44) മൃതദേഹം ഒടുവിൽ സൗദി മണ്ണിൽ തന്നെ അടങ്ങി.
പരേതനായ നസീമുദ്ദീെൻറയും മുത്ത് ബീവിയുടെയും മകനാണ്. കടുത്ത മഞ്ഞപിത്തം ബാധിച്ച് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 16 വര്‍ഷമായി നാട്ടിൽ പോയിട്ടില്ലാത്ത മുജീബ് ഏഴ് വര്‍ഷമായി റെസിഡൻറ് പെർമിറ്റിെൻറ (ഇഖാമ) കാലാവധി കഴിഞ്ഞ് കഴിയുകയായിരുന്നു. ലേബർ ഓഫീസ് വഴി ലഭിക്കുന്ന എക്സിറ്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് രോഗം മൂർച്ഛിച്ചത്. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂർ നേതൃത്വം നൽകി. ബുറൈദ ഖലീജ് ജുമുഅ മസ്ജിദിലാണ് ഖബറടക്കിയത്.
Read Also – നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളിക്ക് വിമാനത്തില്‍ ഹൃദയാഘാതം; എമർജൻസി ലാന്‍ഡിങ്, ജീവൻ രക്ഷിക്കാനായില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]