
പത്തനംതിട്ട: കോൺഗ്രസ് വാർഡ് അംഗത്തിന്റെയും ഭർത്താവിന്റെയും പേര് എഴുതിവെച്ച ശേഷം ചായക്കടക്കാരൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട
ഇടയാറൻമുളയിലാണ് സംഭവം. കോട്ടയ്ക്കകത്തെ താമസക്കാരൻ ബിജു (55) ആണ് മരിച്ചത്.
ആറന്മുള പഞ്ചായത്തിലെ വനിതാ അംഗത്തിന്റെ പേരാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇവരുടെ കെട്ടിടത്തിലാണ് മുൻപ് ബിജു ചായക്കട
നടത്തിവന്നത്. ബിജുവിന് നിരവധി പേരുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
രണ്ട് വർഷം മുൻപ് ബിജു കട ഒഴിഞ്ഞ് പോയതാണെന്നും തന്റെ പേര് പരാമർശിക്കപ്പെട്ടതിൽ രാഷ്ട്രീയമുണ്ടെന്ന് പഞ്ചായത്ത് അംഗം പ്രതകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]