ഹൈക്കോടതിയിൽ ദേവസ്വം വകുപ്പിന്റെ സ്പെഷൽ ഗവൺമെന്റ് പ്ലീഡറായി അഡ്വ. കെ.ബി.
പ്രദീപിനെ നിയമിച്ച നടപടിയിൽ രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ ചർച്ചകൾ സജീവമാകുന്നു. സ്വർണക്കൊള്ളക്കേസിൽ ആരോപണവിധേയമായ ചെന്നൈ ആസ്ഥാനമായുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ ദേവസ്വം കേസുകൾക്കായി നിയോഗിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഈ നിയമനം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിൽ ഉൾപ്പെട്ടതാണെന്നും താൻ അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
വിഷയത്തിൽ പ്രതികരിക്കവെ അദ്ദേഹം പറഞ്ഞതിങ്ങനെ:
“ഷിഗല്ല സ്ഥിരീകരിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മന്ത്രിസഭയിൽ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിന് അക്കാര്യം വിട്ടു കൊടുത്തിരുന്നു.
ഒരു കാരണവശാലും പ്രതികൾ ആരും രക്ഷപ്പെടില്ല. ആ കാര്യത്തിൽ ഉറപ്പു നൽകാം.
പ്രതിയുടെ ദൗർബല്യങ്ങൾ അറിയാവുന്ന ഒരു വക്കീൽ ആകുന്നത് നല്ല കാര്യമാണ്. ക്യാബിനറ്റിൽ എടുത്ത തീരുമാനം മന്ത്രി ഒരിക്കലും തള്ളിപ്പറയാൻ പാടില്ല.
അതു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമാണ്. ഞാൻ ഈ കാര്യത്തിൽ പൂർണ സ്വാതന്ത്ര്യം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്തിരുന്നു.”
പശ്ചാത്തലം
ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട
സങ്കീർണ്ണമായ കേസുകൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ഒരു സ്പെഷൽ ഗവൺമെന്റ് പ്ലീഡറെ വേണമെന്ന ദേവസ്വം വകുപ്പിന്റെ ആവശ്യപ്രകാരമാണ് പുതിയ നിയമനം നടന്നത്. മുൻപ് സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമാണ് വകുപ്പിനായി ഉണ്ടായിരുന്നത്.
ശബരിമല മേൽശാന്തി കേസിലെ അമിക്കസ് ക്യൂറിയായും, കൊട്ടിയൂർ ക്ഷേത്രത്തിലെ അഡ്വക്കേറ്റ് കമ്മീഷണറായി 13 വർഷവും പ്രവർത്തിച്ച പരിചയസമ്പന്നനാണ് അഡ്വ. കെ.ബി.
പ്രദീപ്. വിവാദത്തിന്റെ കാതൽ
2019-ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട
സ്വർണക്കൊള്ളക്കേസിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് കടത്തിയ ശില്പങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചത് സ്മാർട്ട് ക്രിയേഷൻസിന്റെ സഹായത്തോടെയാണെന്നും, ഇത് ഇടനിലക്കാരനായ കൽപേഷ് വഴി ജ്വല്ലറി ഉടമയായ ഗോവർധന് വിറ്റുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇത്തരമൊരു കേസിൽ ആരോപണവിധേയരായ സ്ഥാപനത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം കേസുകൾക്കായി നിയോഗിച്ചതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

