മധ്യപ്രദേശിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ബിജെപി സ്ഥാനാർത്ഥികളെയും എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ച നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരെ ദില്ലിയിൽ എത്തിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു.
തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവാട്ട് എന്നിവരാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥികൾ.
നിയമസഭയിലെ അംഗസംഖ്യ പ്രകാരം ഒരു സീറ്റ് കോൺഗ്രസിന് അവകാശപ്പെട്ടതായിരുന്നു. ഈ സീറ്റിലേക്ക് മത്സരിച്ച മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതോടെയാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചതായി പ്രഖ്യാപനം ഉണ്ടായത്.
പത്രിക തള്ളിയ നടപടിക്കെതിരെ മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജി നിലനിൽക്കാത്ത സാഹചര്യത്തിൽ, ഇതിനെ ഒരു തിരഞ്ഞെടുപ്പ് ഹർജിയായി സമർപ്പിക്കാനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.
പത്രിക തള്ളിയ സാഹചര്യത്തിൽ ഒരേ പാർട്ടിയിലെ മൂന്നുപേർ മാത്രമാണ് മത്സരരംഗത്തുള്ളതെന്നും ഫലപ്രഖ്യാപനം മാറ്റിവെക്കണമെന്നും മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫലപ്രഖ്യാപനം തടയാൻ കോടതി തയ്യാറായില്ല.
പിഴവുകൾ തിരുത്തി ഹർജി നൽകിയാൽ പരിഗണിക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
തിരഞ്ഞെടുപ്പ് നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾക്കാണ് പാർട്ടി രൂപം നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

