ടേക്ക് ഓഫിനിടെ അപകടമുണ്ടാകാനുള്ള കാരണങ്ങൾ ഇതൊക്കെ; അപകടകരമായ ഘട്ടങ്ങൾ ടേക്ക് ഓഫും ലാൻഡിങ്ങും
അഹമ്മദാബാദ് ∙ ബുധനാഴ്ച ഉച്ച കഴിഞ്ഞ് ലണ്ടനിലേക്കു തിരിച്ച 230 പേർ. അവർക്കൊപ്പം 12 ക്രൂ അംഗങ്ങളും.
1.38 ന് പറന്നുയർന്ന് 5 മിനിറ്റിനുള്ളിൽത്തന്നെ എയർ ഇന്ത്യയുടെ ബോയിങ് വിമാനം താഴേക്കു പതിച്ചു. നിയന്ത്രണം നഷ്ടപ്പെട്ടാണ് വിമാനം വീണതെന്നാണ് പുറത്തു വരുന്ന സൂചനകൾ.
പറന്നുയരുമ്പോൾ വിമാനത്തിന് അപകടം സംഭവിക്കാനുള്ള സാധ്യതകൾ എന്തൊക്കെയാണ്?
Also Read
വിമാന യാത്രയിൽ ഏറ്റവും അപകടകരമായ ഘട്ടങ്ങൾ ടേക്ക് ഓഫും ലാൻഡിങ്ങുമാണെന്നാണ് വ്യോമയാന വിദഗ്ധർ വ്യക്തമാക്കുന്നത്. വിമാനാപകടങ്ങളിൽ ഏറെയും സംഭവിച്ചതും ഈ ഘട്ടങ്ങളിലാണ്.
ഇന്റർനാഷനൽ ഏവിയേഷൻ സേഫ്റ്റി സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം 35 ശതമാനം വിമാനാപകടങ്ങളും ടേക്ക് ഓഫ് സമയത്താണ് ഉണ്ടാകുന്നത്. ക്രൂസ് ഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ പൈലറ്റ് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടത് ടേക്ക് ഓഫ്, ലാൻഡിങ് ഘട്ടങ്ങളിലാണ്.
ഏകോപനം, പെട്ടെന്ന് തീരുമാനമെടുക്കൽ എന്നിവ ലാൻഡിങ് ഘട്ടത്തിൽ പൈലറ്റിന് ആവശ്യമാണ്.
Also Read
ടേക്ക് ഓഫിനിടെ അപകടമുണ്ടാകാനുള്ള കാരണങ്ങൾ
∙ എൻജിൻ തകരാർ
ടേക്ക് ഓഫ് സമയത്ത് എൻജിനുകൾ പരമാവധി സമ്മർദത്തിലായിരിക്കും. പക്ഷി ഇടിക്കുക, ഇന്ധന മർദം കുറയുക, നിർമാണ തകരാറുകൾ പോലുള്ള സാങ്കേതിക പിഴവുകൾ സംഭവിക്കുക എന്നിവ മൂലം അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
∙ പൈലറ്റിന്റെ പിഴവ്
മനുഷ്യരുടെ പിഴവാണ് ടേക്ക് ഓഫ് സമയത്ത് വിമാനാപകടമുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
വേഗത നിർണയിക്കുന്നതിലുള്ള പിഴവ്, റൊട്ടേഷൻ പോയിന്റ് മനസ്സിലാക്കുന്നതിലെ പിഴവ്, തെറ്റായ പിച്ചോ ആങ്കിളോ സെലക്ട് ചെയ്യുക തുടങ്ങി പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള പിഴവു കൊണ്ട് അപകടമുണ്ടാകാം.
Also Read
∙ കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ടേക്ക് ഓഫിനിടെ വിമാനം അപകടത്തിൽപെടാൻ കാരണമാകാറുണ്ട്. ശക്തമായ കാറ്റ്, മൂടൽമഞ്ഞ്, ഇടിമിന്നൽ എന്നിവയെല്ലാം അപകടകാരണമാകാം.
∙ റൺവേയിലെ പ്രശ്നങ്ങൾ
ടേക്ക് ഓഫിനിടെ റൺവേയിൽ പെട്ടെന്ന് ഒരു വാഹനമോ പക്ഷിയോ മറ്റൊരു വിമാനമോ എത്തുകയാണെങ്കിലും അപകടമുണ്ടാകാൻ സാധ്യതയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

