
ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലിൽ കൊണ്ടു; രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
കുണ്ടറ (കൊല്ലം) ∙ കളിക്കുന്നതിനിടെ ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലിൽ കൊണ്ട് അഞ്ചുവയസ്സുകാരൻ രക്തം വാർന്ന് മരിച്ചു. പേരയം കുമ്പളം വിളയിലഴികത്ത് സുനീഷിന്റെയും റൂബിയുടെയും മകൻ എയ്ദൻ എസ്.
സുനീഷ് (5) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5ന് ആയിരുന്നു അപകടം.
വീട്ടിൽ ഒറ്റയ്ക്ക് കളിച്ചു കൊണ്ട് നിന്ന എയ്ദൻ ടീപ്പോയ്യിൽ കയറി നിന്നപ്പോൾ ഗ്ലാസ് പൊട്ടി കാലിൽ തുളച്ചു കയറുകയായിരുന്നു.
Latest News
കുളിക്കുകയായിരുന്ന അമ്മ റൂബി വന്ന് നോക്കുമ്പോൾ എയ്ദൻ ചോര വാർന്ന് അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻതന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയിൽ ഇരിക്കെ രാത്രിയായിരുന്നു മരണം. ഇടത് കാലിൻ്റെ മുട്ടിനു പിന്നിലെ ഞരമ്പ് മുറിഞ്ഞതാണ് രക്തം വളരെ വേഗം വാർന്ന് പോകാൻ കാരണം.
കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷനൽ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. സംസ്കാരം ഇന്നു വൈകിട്ട് കുമ്പളം സെന്റ് മൈക്കിൾസ് പള്ളിയിൽ.
സഹോദരൻ: ആരോൺ എസ്. സുനീഷ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]