
<p>ദില്ലി: ട്രെയിനുകളിലെ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. ജൂലൈ 1 മുതൽ ആധാർലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഐആർസിടിസി ആപ്പിലും വെബ്സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് ചെയ്യാനാകൂ. ജൂലൈ മുതൽ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാലേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ. </p><p>ജൂലൈ 15 മുതൽ ഏജന്റുമാർ വഴി ബുക്ക് ചെയ്യുമ്പോഴും ഒടിപി നൽകിയാൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഏജന്റുമാർക്ക് ആദ്യ 30 മിനിറ്റ് തത്കാൽ ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തും. എസി നോൺ എസി കോച്ചുകൾക്ക് ഈ നിയന്ത്രണം ബാധകമാക്കും. എസി കോച്ചുകളിൽ രാവിലെ പത്ത് മുതൽ പത്തര വരെയും നോൺ എസി കോച്ചുകളിൽ പതിനൊന്ന് മുതൽ പതിനൊന്നര വരെയുമാകും നിയന്ത്രണം. യഥാർത്ഥ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നടപടിയെന്ന് റെയിൽവേ അറിയിച്ചു.</p><p></p><p> </p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]