
തമിഴ്നാട്ടിൽ നിന്നും എത്തി ഇന്ന് മലയാളത്തിന്റെ പ്രിയ താരമായി മാറിയ നടനാണ് ബാല. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളാണ് ബാല പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. അഭിനയം തുടർന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ബാല ഏതാനും നാളുകൾക്ക് മുൻപ് ആണ് കരൾ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ബാല പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ മുറപ്പെണ്ണ് കോകിലയുടെ ഫോട്ടോയ്ക്ക് ഒപ്പം ബാല കുറിച്ച് വാക്കുകൾ വൈറൽ ആയിരിക്കുകയാണ്.
“എൻ്റെ ത്യാഗങ്ങൾ ഒന്നും ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുകയാണ്. അതിൻ്റെ അർത്ഥം ഞാൻ എൻ്റെ ഭൂതകാലത്തെ മറന്നു”, എന്നാണ് ബാല കുറിച്ചത്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ചോദ്യങ്ങളുമായി ആരാധകരും രംഗത്ത് എത്തി.
കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോ, നിങ്ങൾ വിവാഹിതരായോ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. മുന്നോട്ട് സമാധാനത്തോടെ ജീവിക്കാൻ ബാലയ്ക്ക് ആശംസ അറിയിക്കുന്നവരും ഉണ്ട്. എന്നാൽ ഭാര്യ എലിസബത്ത് എവിടെ എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്. ഇവയ്ക്ക് ഒന്നും തന്നെ മറുപടി നൽകാൻ ബാല തയ്യാറായിട്ടില്ല.
2021ൽ ആയിരുന്നു ബാലയും എലിസബത്തും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും വിവാഹ റിസപ്ഷൻ ഫോട്ടോകളും വീഡിയോകളും വൈറലാകുകയും ചെയ്തിരുന്നു. രണ്ടാം വിവാഹം ആയിരുന്നു ഇത്. ഗായിക അമൃത സുരേഷ് ആയിരുന്നു ആദ്യ ഭാര്യ. പിന്നീട് 2019ൽ ഇരുവരും വേർപിരിഞ്ഞു. ഇവർക്കൊരു കുട്ടിയുമുണ്ട്. തനിക്ക് ഒരു മകൾ ആണെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് ഒന്നും വിട്ടു പറയാത്തതെന്നും അടുത്തിടെ ബാല വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.
Last Updated Jun 12, 2024, 7:40 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]